ബോട്ടപകടം; രണ്ടുപേർക്കായി തിരച്ചിൽ; 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

boat-acciden
SHARE

അസമില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 90 യാത്രക്കാരില്‍ 87പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഒരാള്‍ മരിച്ചു. അപകടത്തെക്കുറിച്ച് മജിസ്ട്രേട്ടുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഉത്തരവിട്ടു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.  

കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പുയര്‍ന്ന ബ്രഹ്മപുത്ര നദിയിലെ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണ്.  NDRFഉം  SDRFഉം സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. സേന വിഭാഗങ്ങളുടെ സഹായവും ഉണ്ട്. കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് പുലര്‍ച്ചെ 3 മണിയോടെ നിര്‍ത്തിവച്ച രക്ഷാ പ്രവര്‍ത്തനം 6 മണിയോടെ പുനരാരംഭിച്ചു. സര്‍ക്കാര്‍ ബോട്ടുമായി കൂട്ടിയിടിച്ച ശേഷം മറിഞ്ഞ സ്വകാര്യ ബോട്ടില്‍ 90ന് മുകളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഭൂരിഭാഗം പേരെയും രക്ഷിക്കാനായി. സാരമായി പരിക്കേറ്റ എട്ട് പേര്‍ ജോര്‍ഹത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.  ഗുവാഹത്തി സ്വദേശി 30 വയസുകാരി പരിമിത ദാസിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. സര്‍ക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നവരെല്ലാം നീന്തി രക്ഷപ്പെട്ടതായാണ് വിവരം. അപകടത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ലാന്റ് വാട്ടര്‍ ട്രാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഇന്‍ ചാര്‍ജ്,  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഇന്‍ ചാര്‍ജ്, ജൂനിയര്‍ എഞ്ചിനിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെയാണ് ജോര്‍ഹത്തിലെ ബ്രഹ്മപുത്ര നദിയില്‍ മാജുലി – നിമതിഘട്ട് റൂട്ടില്‍ എതിര്‍ ദിശയില്‍ വന്ന സ്വകാര്യ ബോട്ട് സര്‍ക്കാര്‍ ബോട്ടുമായി ഇടിച്ചത്.  

MORE IN INDIA
SHOW MORE
Loading...
Loading...