പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ; അന്വേഷണം

stray-dog
SHARE

തമിഴ്നാട്ടിൽ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്തു നടുറോഡിലിറങ്ങി നായ. മധുര ബിബികുളത്താണു സംഭവം. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റി. എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണു സംഭവം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

കുട്ടിയുടെ തല മാത്രമായി കടിച്ചു പിടിച്ച് ഒരു നായ തെരുവിലൂടെ നടക്കുന്നുവെന്നാണു വിവരം ലഭിച്ചതെന്ന് തല്ലാക്കുളം പൊലീസ് പ്രതികരിച്ചു. കുട്ടിയുടെ വിവരങ്ങൾ ലഭ്യമല്ല. ആരെങ്കിലും ഉപേക്ഷിച്ച കുഞ്ഞിനെയാകാം നായ കടിച്ചതെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...