സഹായമെത്തിക്കാൻ പോയ മന്ത്രി കുടുങ്ങി; ഹെലികോപ്റ്ററിൽ രക്ഷിച്ച് സൈന്യം; വിഡിയോ

misra-05
SHARE

പ്രളയബാധിത പ്രദേശത്ത് ജനങ്ങൾക്ക് സഹായമെത്തിക്കാൻ പോയ മന്ത്രി വെള്ളപ്പൊക്കത്തിൽ കുടുങ്ങി. ഒടുവിൽ വ്യോമസേനയുടെ ഹെലികോപ്റ്ററെത്തി എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കുടുങ്ങിയത്.

ദുരന്ത നിവാരണ സംഘത്തിന്റെ ബോട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഒരുവീടിന്റെ ടെറസില്‍ കുടുങ്ങിയ ഒമ്പത് കുടുംബാംഗങ്ങളെ മിശ്ര കണ്ടത്. തുടര്‍ന്ന് കനത്ത ഒഴുക്കും കാറ്റും അവഗണിച്ചു മിശ്രയും സംഘവും അവര്‍ക്കരികിലേക്ക് എത്തുകയായിരുന്നു. 

ടെറസ് ഒഴികെ വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം വെള്ളത്തിലായിരുന്നു. വീടിന് അടുത്തെത്തുന്നതിനു തൊട്ടുമുമ്പ് മരം ഒടിഞ്ഞ് ബോട്ടിനു മുകളിലേക്കു പതിച്ചു. എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ മിശ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കി. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ രംഗത്തെത്തി കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി. പിന്നീട് മന്ത്രിയെയും സുരക്ഷിതമായി മാറ്റുകയായിരുന്നു. സ്ഥലം എംഎൽഎ കൂടിയാണ് മിശ്ര. 

MORE IN INDIA
SHOW MORE
Loading...
Loading...