കാലിക്കടത്ത് ആരോപണം; ത്രിപുരയിൽ മൂന്നുപേരെ ആൾക്കൂട്ടം അടിച്ചു കൊന്നു

mob-lynching-murder
SHARE

രാജ്യത്തെ നടുക്കി വീണ്ടും ആൾക്കൂട്ടക്കൊല. കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ത്രിപുരയിലാണ് അരുകൊല നടന്നത്. സെപഹിജാല ജില്ലക്കാരായ മൂന്ന് യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊല്ലുകയായിരുന്നു. 

അഗർത്തലയിലേക്ക് ലോറിയിൽ അഞ്ച് കന്നുകാലികളുമായി പോവുകയായിരുന്നു ജയദ് ഹുസൈനും,ബിലാൽ മിയാഹും സൈഫുൽ ഇസ്​ലാമും. യാത്രാമധ്യേ മഹാറാണിപൂർ ഗ്രാമത്തിൽ വച്ച് വാഹനം തടഞ്ഞ അക്രമികൾ ആയുധങ്ങളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

MORE IN INDIA
SHOW MORE
Loading...
Loading...