‘സീനിയർ’ മരങ്ങൾക്ക് പെൻഷൻ നൽകി സർക്കാർ; പ്രതിവർഷം 2500 രൂപ

haryana-tree
SHARE

ഹരിയാനയിൽ മരങ്ങൾക്കും പെൻഷൻ അനുവദിച്ച് സർക്കാർ. 75 വയസ്സിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്കു പ്രതിവർഷം 2,500 രൂപ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു.

മുതിർന്ന മരങ്ങൾക്കു പൈതൃക പദവിയും നൽകും. മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെൻഷൻ വർധിപ്പിക്കും. ആരുടെ ഭൂമിയിലാണോ മരം നിൽക്കുന്നത്, അവർക്കാണ് പെൻഷൻ നൽകുക. പഞ്ചായത്തിന്റെ ഭൂമിയിലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ വകയാണെങ്കിൽ പ്രിൻസിപ്പൽ, സ്വകാര്യസ്ഥലത്തെങ്കിൽ അതിന്റെ ഉടമയ്ക്കു തുക ലഭിക്കും.

മരത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയ ബോർഡ് സ്ഥാപിക്കാനും തണലിൽ ഇരിപ്പിടങ്ങളൊരുക്കാനും രോഗബാധ തടയാനുള്ള മരുന്നുകൾക്കും ഈ പണം ഉപയോഗിക്കാം. പൈതൃക മരങ്ങൾ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് ഒരു മാസം തടവും 500 രൂപ പിഴയുമാണ് വനം വകുപ്പു തയാറാക്കിയ കരടു ചട്ടങ്ങളിൽ നിർദേശിച്ചിട്ടുള്ളത്.

MORE IN INDIA
SHOW MORE
Loading...
Loading...