4000 രൂപയും 500 രൂപയുടെ കിറ്റും: വാക്ക് പാലിച്ച് സ്റ്റാലിൻ; ചിത്രം വൈറൽ

stalin-covid-help
ചിത്രം കടപ്പാട്: ട്വിറ്റർ പേജ്, എം.കെ സ്റ്റാലിൻ
SHARE

തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിലേറുമ്പോൾ പറഞ്ഞ വാക്കുപാലിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കോവിഡ് ധനസഹായമായി റേഷൻ കാർഡുടമകൾക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷൻകടകളിൽ നിന്നു തന്നെ വിതരണം ചെയ്തു. 500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികർ അടക്കമുള്ളവുരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു. കന്യാകുമാരി ജില്ലാതല ഉദ്ഘാടനം കാട്ടാത്തുറയിൽ മന്ത്രി ടി.മനോതങ്കരാജ് നിർവഹിച്ചു.

ജില്ലയിലെ 776 റേഷൻ കടകളിലായി ആറുലക്ഷം കാർഡുടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തിൽ പണമായി മാത്രം  നൽകുക.500 രൂപ വില വരുന്ന സാധനങ്ങളുടേതാണ് ഭക്ഷ്യക്കിറ്റ്. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ സഹായം . ആദ്യ ഗഡുവായ 2000രൂപ കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...