മാർക്കറ്റുകളിൽ തിരക്ക്; കോവിഡിനെ മറക്കുന്ന രാജ്യ തലസ്ഥാനം; മുന്നറിയിപ്പ്

delhiwb
SHARE

ഡൽഹിയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പൊതു ഇടങ്ങളിൽ കോവിഡ് നിർദേശങ്ങൾ ലംഘിക്കപ്പെടുന്നു. മാർക്കറ്റുകളില്‍ തിരക്കേറി. സാമൂഹ്യ അകലമടക്കമുള്ള നിർദേശങ്ങൾ  ലംഘിക്കുകയാണെങ്കിൽ ഒരുമാസം മുമ്പുള്ള അവസ്ഥയിലേക്ക് ഡൽഹി തിരികെ പോകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ചാന്ദിനി ചൗക്ക് ബസാറിലെത്തിയ റിസ്വാന്റെ പ്രതികരമാണിത്.ഇതുപോലെ മാർക്കറ്റിൽ അത്യാവശ്യത്തിനും ഉല്ലാസത്തിനും എത്തിയ നിരവധി പേരുണ്ട്.തിങ്കളാഴ്ച നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഡൽഹിയിലെ മിക്ക മാർക്കറ്റുകളിലും സമാന അവസ്ഥയാണ്.സാമൂഹ്യ അകലം അടക്കമുള്ള  പ്രതിരോധ മാർഗങ്ങൾ ഒന്നും പിന്തുടരുന്നില്ല.ഇങ്ങനെ പോയാൽ പ്രതിദിന കോവി ഡ് കേസുകൾ ഇരട്ടിക്കാൻ അധിക സമയം വേണ്ടി വരില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.മൂന്നാം തരംഗം അതിവേഗം എത്തുന്നതിലേക്കും വഴിവച്ചേക്കും.ഇത്തരത്തിൽ ജനം കോവിഡ് നിർദേശങ്ങൾ ലംഘിച്ചാൽ മാർക്കറ്റുകൾ അടക്കേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.നിലവിൽ 200 താഴെയാണ് ഡൽഹിയിലെ കോവി ഡ് പ്രതിദിന കേസുകൾ .

MORE IN INDIA
SHOW MORE
Loading...
Loading...