ലക്ഷദ്വീപിലെ ഭരണപരിഷ്കാരം; നിർദേശങ്ങൾ സ്വീകരിച്ചിരുന്നെന്ന് കേന്ദ്രം

lakshadweep
SHARE

ലക്ഷദ്വീപിലെ ഭരണപരിഷ്കാരം സംബന്ധിച്ചുള്ള കരടുകളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചിരുന്നതായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. അറുനൂറോളം നിർദേശങ്ങൾ ഇത്തരത്തിൽ ലഭിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. അഭിപ്രായങ്ങൾ അറിയിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തിൽ ദ്വീപ് നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന ഹർജിയിൽ മറുപടി നൽകാൻ കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് തിങ്കളാഴ്ച വരെ സമയം അനുവദിച്ചു. കൂടുതൽ സമയം അനുവദിക്കണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

MORE IN INDIA
SHOW MORE
Loading...
Loading...