ബിജെപി ഓഫീസിൽ നിന്ന് ഫോട്ടോ മാറ്റി; പൊട്ടിത്തെറിച്ച് വസുന്ധര

vasundhare-14
SHARE

രാജസ്ഥാനിലെ ബിജെപി നേതൃത്വത്തോട് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയാണ് വസുന്ധര രാജെ സിന്ധ്യെ. സംസ്ഥാന കമ്മിറ്റി ഓഫിസിനു പുറത്തുള്ള ബോർഡുകളിൽ നിന്ന് വസുന്ധരയുടെ ചിത്രം ഒഴിവാക്കിയതോടെയാണ് അവർ രോഷാകുലയായി രംഗത്തെത്തിയത്. സംസ്ഥാന നേതൃത്വവുമായി കുറച്ച് നാളായി മുൻമുഖ്യമന്ത്രി കൂടിയായ സിന്ധ്യെ അത്ര രസത്തിലല്ല.

പുതിയ ബോർഡുകൾ വച്ചപ്പോൾ മോദി, നഡ്ഡ, അമിത്ഷാ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. ‘പുതിയവർ വരുമ്പോൾ പഴയവർ പോകുന്നത് സ്വാഭാവികമെന്നായിരുന്നു’ സതീഷ് പുനിയയുടെ പ്രതികരണം. 

MORE IN INDIA
SHOW MORE
Loading...
Loading...