'പെൺകുട്ടികൾക്ക് മൊബൈൽ നൽകരുത്, ഒളിച്ചോടും'; ചൂട് പിടിച്ച് വിവാദം

meenakumari-11
SHARE

പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്, ഒളിച്ചോടിപ്പോകുമെന്ന് വനിതാ കമ്മീഷന്‍ അംഗം. ഉത്തർപ്രദേശ് വനിതാ കമ്മീഷൻ അംഗമായ മീനാ കുമാരിയാണ് വിവാദ പ്രസ്താവന നടത്തിയത്. പീഡനക്കേസുകൾ വർധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അവർ ഇങ്ങനെ പറഞ്ഞത്. പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകിയാൽ അവർ ആൺകുട്ടികളുമായി സംസാരിക്കുകയും പിന്നീട് ഒളിച്ചോടുകയും ചെയ്യും. ഫോൺ നൽകിയാൽ പതിവായി പരിശോധിക്കണം. മാതാപിതാക്കളും സമൂഹവും പെൺമക്കളെ നിരീക്ഷിക്കണം. അവർ എവിടേക്കാണു പോകുന്നതെന്നും ഏത് ആൺകുട്ടികളോടൊപ്പമാണ് ഇരിക്കുന്നതെന്നും നോക്കണം. പെൺകുട്ടികൾ അവരുടെ ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കും, പിന്നീട് ഒളിച്ചോടും എന്നായിരുന്നു മീനാകുമാരിയുടെ വാക്കുകൾ.

ഇതു വിവാദമായതോടെ വിശദീകരണവുമായി അവർ രംഗത്തെത്തി. ‘എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ പറഞ്ഞതു കുട്ടികൾ പഠനത്തിനാണോ മറ്റ് ആവശ്യങ്ങൾക്കാണോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്നു മാതാപിതാക്കൾ പരിശോധിക്കണം എന്നാണ്. പെൺകുട്ടികൾ ഫോൺ ഉപയോഗിച്ചാൽ ആൺകുട്ടികളുമായി ഒളിച്ചോടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അവർ എഎൻഐയോട് തിരുത്തി പറഞ്ഞു.

 ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ് വനിതാകമ്മീഷൻ അംഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഡൽഹിയിലേക്ക് വിളിച്ച് ആദ്യം ബോധവൽക്കരണം നൽകേണ്ടതുണ്ടെന്നുമായിരുന്നു കേന്ദ്ര വനിതാ കമ്മീഷൻ അംഗം ഇതിനോട് പ്രതികരിച്ചത്. വലിയ പ്രതിഷേധമാണ് മീനാകുമാരിയുടെ പ്രസ്താവനയ്ക്കെതിരെ ഉയരുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...