'ബിജെപിയിൽ ചേരാനോ? അതിന് ഞാന്‍ മരിക്കണം'; ചൊടിച്ച് കപിൽ സിബൽ

kapil-sibal
SHARE

ഉത്തർപ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിനെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ. വ്യക്തിനേട്ടത്തിന് വേണ്ടിയാണ് ജിതിൻ ഇതുപോലൊരു തീരുമാനമെടുത്തതെന്നും അതല്ലാതെ മറ്റെന്ത് യുക്തിയാണ് ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുന്നതിന് ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. പ്രസാദ പോയത് ' പ്രസാദം' ലഭിക്കാനാണെന്ന് പരിഹസിക്കാനും കപിൽ സിബൽ മറന്നില്ല. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ തുറുപ്പ് ചീട്ടാകാനാണ് പ്രസാദയുടെ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് അതിന് താൻ മരിക്കണമെന്നായിരുന്നു സിബലിന്റെ മറുപടി. കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നും മാറ്റങ്ങളെ ഉൾക്കൊണ്ടല്ലാത്ത മുന്നോട്ട് പോക്ക് അസാധ്യമാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം കപിൽ സിബലിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. കപിൽ സിബലും സംഘവും ഉന്നയിച്ച ആരോപണങ്ങളെ വിമതശബ്ദം മാത്രമായാണ് നേതൃത്വം പക്ഷേ പരിഗണിച്ചത്. 

പാർട്ടി തന്നെ ഉപയോഗശൂന്യനായ പാഴ്ത്തടിയായി കാണുന്നുവെന്ന് തോന്നിയാൽ ഒരുപക്ഷേ താൻ രാഷ്ട്രീയം അവസാനിപ്പിച്ചേക്കുമെന്നും എന്നാലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...