കുടിയേറ്റക്കാരായ മുസ്​ലിംകൾ ജനസംഖ്യ നിയന്ത്രിക്കണം; അസം മുഖ്യമന്ത്രി; വിവാദം

himantha-11
SHARE

കുടിയേറ്റ മുസ്​ലിംകൾ ജനസംഖ്യാ നിയന്ത്രണം സ്വയം നടപ്പിലാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ. ഇങ്ങനെ ആളെണ്ണം കൂടിയാൽ താമസിക്കാൻ സ്ഥലം കണ്ടെത്താൻ കാമാഖ്യ ക്ഷേത്രവും തന്റെ വീടും വരെ കയ്യേറേണ്ടി വരുമെന്നും ഹിമന്ത ബിസ്വ പറഞ്ഞു. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജനസംഖ്യാ നയം കൊണ്ടുവന്നിരുന്നുവെങ്കിലും ന്യൂനപക്ഷ മുസ്​ലിംകളുടെ ഇടയിൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും ഹിമന്ത ബിസ്വ വ്യക്തമാക്കി. അസമിലെ ദാരിദ്യവും ഭൂമി കയ്യേറ്റവും ഒഴിവാക്കണമെങ്കിൽ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും ബിസ്വ പറയുന്നു.

അസമിൽ താമസിക്കുന്ന ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്​ലിംകളെ ബംഗ്ലാദേശികളായാണ് അസമുകാർ കണക്കാക്കുന്നത്. കഴിഞ്ഞ അസം തിരഞ്ഞെടുപ്പിൽ  പി ഇവർക്കെതിരെ വലിയ തോതിൽ വർഗീയ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ചിരുന്നു. 3.12 കോടി വരുന്ന അസം ജനങ്ങളിൽ 31 ശതമാനവും ബംഗാളി സംസാരിക്കുന്ന മുസ്​ലിംകളാണ്. 126 നിയമസഭാ മണ്ഡലങ്ങളിൽ 35 ഇടത്തെ വിധി നിർണയിക്കാനുള്ള സ്വാധീനവും ഇവർക്കുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...