കാമുകനൊപ്പം ജീവിക്കണം; ഭർതൃവീട്ടിൽ നിന്നിറങ്ങി യുവതി; ട്രെയിനിൽ വിവാഹം; വൈറൽ

ttrain-marriage
SHARE

ഓടുന്ന ട്രെയിനിൽ വെച്ച് വിവാഹിതയായ യുവതിക്ക് കുങ്കുമം ചാർത്തി യുവാവ്. ബിഹാറിലെ പട്നയിലാണ് സംഭവം. അഷു കുമാർ എന്നയാളാണ് അനു കുമാരി എന്ന സ്ത്രീയെ ട്രെയിനിൽ വെച്ച് വിവാഹം ചെയ്തത്. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ വൈറലാണ്.

രണ്ടുമാസം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. ഇഷ്ടമില്ലാത്ത വിവാഹത്തിന് അനുകുമാരിയെ വീട്ടുകാർ നിർബന്ധിക്കുകായയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ വർഷങ്ങളായി അഷു കുമാറുമായി പ്രണയത്തിലായിരുന്ന അനുകുമാരി തന്റെ ഭർത്താവുമൊത്തുള്ള ജീവിതത്തിൽ സന്തോഷവതിയായിരുന്നില്ല. ഭർത്താവിന്റെ വീട്ടിൽ നിന്ന് അവസരം കിട്ടിയപ്പോൾ ഇവർ ഓടിപ്പോകുകയായിരുന്നുവെന്നാണഅ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.‌

അഷുവിനെ സുല്‍ത്താൽഗഞ്ജ് റെയിൽവേ സ്റ്റേഷനിൽ െവച്ചാണ് കണ്ടത്. ട്രെയിനിൽ കയറിയതോടെ തന്നെ വിവാഹം ചെയ്യാൻ അനു ആവശ്യപ്പെട്ടെന്നും അപ്പോള്‍ തന്നെ നെറ്റിയിൽ സിന്ദൂരം തൊട്ടുകൊടുക്കുകയായിരുന്നെന്നും അഷു പറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.  

MORE IN INDIA
SHOW MORE
Loading...
Loading...