മുടിവെട്ടാൻ പറഞ്ഞതിന് പരിഹാസവും മർദ്ദനവും; വിഷം കഴിച്ച് സഹോദരങ്ങൾ

attempttosuicide-11
പ്രതീകാത്മക ചിത്രം
SHARE

മുടിവെട്ടാൻ ആവശ്യപ്പെട്ടപ്പോൾ ബാർബറും നാട്ടുകാരും പരിഹസിച്ചതിനെ തുടർന്ന് ദലിത് സഹോദരങ്ങൾ ജീവനൊടുക്കാൻ ശ്രമിച്ചു. ബെംഗളുരുവിലെ ഹൊസള്ളി ഗ്രാമത്തിലാണ് സംഭവം. ലോക്ഡൗണിൽ ബാർബർഷോപ്പുകൾ തുറക്കാത്തതിനാൽ വീടുകളിലേക്ക് ബാർബർമാർ എത്തിയിരുന്നു. നാട്ടുകാരുടെ മുടി വെട്ടുന്നത് കണ്ട് ചെന്ന സഹോദരൻമാരെ നാട്ടുകാരും ബാർബർമാരും ചേർന്ന് പരിഹസിക്കുകയും മർദ്ദിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.

അപമാനിതരായതിൽ മനംനൊന്ത് ഇരുവരും വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ രണ്ട് ബാർബർമാരുൾപ്പടെ 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഏഴുപേർ കസ്റ്റഡിയിലായി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...