'ഉടൻ വാക്സീൻ സ്വീകരിക്കും; ഡോക്ടർമാർ ദൈവദൂതർ'; ബാബാ രാംദേവിന് മനംമാറ്റം

Baba Ramdev
SHARE

യോഗയും ആയുർവേദവും സംരക്ഷണം തീർക്കുന്നതുകൊണ്ട് തനിക്ക് വാക്സീൻ വേണ്ട എന്ന പ്രസ്താവന നടത്തിയ യോഗ ഗുരു ബാബാ രാംദേവിന് മനംമാറ്റം. ഉടൻ വാക്സീൻ സ്വീകരിക്കുമെന്നും ഡോക്ടർമാർ ദൈവദുരതാണെന്നുമാണ് രാംദേവ് പറഞ്ഞത്. 

കോവിഡിനെ പ്രതിരോധിക്കാൻ അലോപ്പതി മരുന്നുകൾക്ക് സാധിക്കില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനെ തുടർന്ന് ഐഎംഎയുമായി കടുത്ത തർക്കങ്ങളും ഉണ്ടായി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുെമന്ന പ്രഖ്യാപനത്തെ താൻ സ്വാഗതം ചെയ്യുന്നതായാണ് ബാബാ റാം ദേവ് പറഞ്ഞത്. ചരിത്രപരമായ കാൽവയ്പ്പാണെന്നും എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും രാംദേവ് ആഹ്വാനം ചെയ്യുന്നു.

യോഗയ്ക്കും ആയുർവേദത്തിനും ഒപ്പം രണ്ട് ഡോസ് വാക്സീൻ കൂടി എടുത്ത ഇരട്ട സുരക്ഷ കൈവരിക്കുക എന്നാണ് ഇപ്പോൾ രാംദേവ് പറയുന്നത്. താൻ ഉടൻ തന്നെ വാക്സീൻ സ്വീകരിക്കുമെന്നും ഡേക്ടർമാർ ദൈവദൂതരാണെന്നും പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...