ട്രാക്കിൽ സ്കൂട്ടർ വച്ച് അഭ്യാസം; പാഞ്ഞെത്തി ട്രെയിൻ; നടുക്കും വിഡിയോ

train-track-scooter
SHARE

‘പാഞ്ഞെത്തുന്ന ട്രെയിന് മുന്നിൽ പാളത്തിന് നടുക്ക് സ്കൂട്ടറുമായി യുവാവ്. സ്കൂട്ടർ മാറ്റാൻ ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല. ട്രെയിൻ തൊട്ടുമുന്നിലെത്തിയപ്പോൾ യുവാവ് ചാടിമാറി. സ്കൂട്ടറിനെ വലിച്ചിഴച്ച് ട്രെയിൻ മുന്നോട്ട്..’ സ്വന്തം ജീവനും ട്രെയിൻ തന്നെ അപകടത്തിൽപ്പെട്ടേക്കാവുന്ന തീക്കളിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗുജറാത്തിലെ ജാംനഗർ റെയിൽവേ ട്രാക്കിൽ നിന്നാണ് ഈ വിഡിയോയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ട്രാക്കിൽ സ്കൂട്ടർ കയറ്റിവച്ച് വിഡിയോ ചിത്രീകരിക്കുകയായിരുന്നു യുവാക്കൾ. ഈ സമയം അതേ ട്രാക്കിലൂടെ ട്രെയിൻ പാഞ്ഞെത്തി. ഇതോടെ സ്കൂട്ടർ മാറ്റാനായി ഒരുങ്ങി. പക്ഷേ നടന്നില്ല. പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴേക്കും ട്രെയിൻ അടുത്തുവന്നിരുന്നു. എന്നാൽ അപകടം മുന്നിൽ കണ്ട് ലോക്കോപൈലറ്റ് വേഗത കുറയ്ക്കുകയും ചെയ്തിരുന്നു. യുവാവ് പെട്ടെന്ന് മാറിയെങ്കിലും ട്രെയിനിന് മുന്നിൽ കുടുങ്ങിയ സ്കൂട്ടർ ട്രാക്കിലൂടെ വലിച്ചിഴച്ച് െകാണ്ട് ട്രെയിൻ പോകുന്നതും വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവാക്കൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...