ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് വീണു; രക്ഷകനായി കോൺസ്റ്റബിൾ; വിഡിയോ

train-escape
SHARE

ഓടുന്ന ട്രെയിനിന്റെ താഴേക്ക് വീണയാളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് സംഭവത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നയാളാണ് അപകടരമാംവിധം ട്രെയിനിന് ഇടയിലേക്ക് വീണത്. ജാഗ്രതയോടെ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ ഇത് കാണുകയും അയാളെ ഉടൻ തന്നെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു.

ഓടുന്ന ട്രെയിനിലേക്ക് കയറാനുോ ഇറങ്ങോനോ ശ്രമിക്കരുതെന്ന മുന്നറിയിപ്പ് പാലിക്കണമെന്ന് വീണ്ടും ഓർമപ്പെടുത്തുക കൂടിയാണ് സെൻട്രൽ റെയിൽവേ ട്വിറ്റർ കുറിപ്പിലൂടെ. മിലിന്ദ് പതാരെ എന്ന ആര്‍പിഎഫ് കോൺസ്റ്റബിളാണ് ഇവിടെ താരമായിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോ വൈറലാണ്.

MORE IN INDIA
SHOW MORE
Loading...
Loading...