മോദിക്ക് താടിവടിക്കാൻ 100 രൂപ അയച്ച് ചായക്കടക്കാരന്‍; ഒപ്പം ഒരു കത്തും

modi-covid
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടിവടിക്കാൻ 100 രൂപ അയച്ചുനൽകി ചായക്കടക്കാരൻ. മഹാരാഷ്ട്രയിലെ ബാരമതി സ്വദേശിയും ഇന്ദാപുർ റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചായക്കട നടത്തുന്നയാളുമായ അനിൽ മോറെയാണ് പ്രധാനമന്ത്രിക്ക് മണി ഓർഡറായി നൂറ് രൂപ അയച്ചത്. ലോക്ഡൗൺ മൂലം രാജ്യത്തെ അസംഘടിത മേഖല തകർന്നതിലുള്ള പ്രതികരണമാണ് മണി ഓർഡർ പ്രതിഷേധമായി എത്തിയത്. മണി ഓര്‍റിനൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. 

''പ്രധാനമന്ത്രിയുടെ താടി ഒരുപാട് വളർന്നു. അദ്ദേഹം എന്തെങ്കിലും വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അത് രാജ്യത്തിന്‍റെ തൊഴിൽ അവസരമാകണം. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുകയും നിലവിലെ മെഡിക്കൽ സൗകര്യം വർധിപ്പിക്കാൻ ശ്രമിക്കുകയും വേണം.  ലോക്ഡൗണിൽ തകർന്ന ജനങ്ങൾ അതിൽനിന്ന് കരകയറിയെന്ന് ഉറപ്പുവരുത്തണം'', കത്തിൽ പറയുന്നു. കോവിഡിൽ മരിച്ചവരുടെ കുടുബംത്തിനുള്ള സാമ്പത്തികസഹായം വർധിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

''രാജ്യത്തെ ഏറ്റവും ഉന്നത പദവിയാണ് പ്രധാനമന്ത്രിയുടേത്​. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്​. അതുകൊണ്ടുതന്നെ എന്‍റെ സമ്പാദ്യത്തിൽനിന്ന്​ അദ്ദേഹത്തിന്‍റെ താടി വടിക്കാൻ ഞാൻ 100 രൂപ അയച്ചുനൽകുന്നു. പ്രധാനമന്ത്രിയെ വിഷമിപ്പിക്കാൻ എനിക്ക് ഉദ്ദേശമില്ല. പക്ഷേ, പകർച്ചവ്യാധി മൂലം തളർന്ന ജനങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ ശ്രദ്ധ ആകർഷിക്കുന്നതിനുള്ള മാർഗമായി ഇതിനെ കണക്കാക്കുന്നു'', മോറെ കത്തിൽ കൂട്ടിച്ചേര്‍ത്തു. 

MORE IN INDIA
SHOW MORE
Loading...
Loading...