ജെസിബിയുടെ കൈയിലിരുന്ന് പുഴ കടന്ന് ആരോഗ്യപ്രവർത്തകർ; നിറകയ്യടി

health-workers-crossing-river
SHARE

ഈ മഹാമാരിക്കാലത്ത് ഏറ്റവുമധികം കയ്യടി നേടുന്ന സേവനവിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകർ. ഏതു വിഷമസന്ധിയും താണ്ടി, ഏതു വിധേനയും തങ്ങളെ കാത്തിരിക്കുന്ന രോഗികളുടെ അടുത്തേക്ക് എത്തിച്ചേരണമെന്ന ആഗ്രഹത്തോടെ പുഴ മുറിച്ചുകടക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്. ജെസിബിയുടെ കൈകളില്‍ ഇരുന്നാണ് ഇവർ മറുകരയെത്തുന്നത്. 

ഡാക്ക് എംപി ജംയാങ് സെറിങ് നമ്ഗ്യാല്‍ ആണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍  ലഡാക്കിലെ ഒരു നദി കടക്കുന്ന ചിത്രമാണ് നമ്ഗ്യാല്‍ ഷെയര്‍ ചെയ്തത്. കോവിഡ് പോരാളികള്‍ക്ക് അഭിവാദനവും വീടുകളില്‍ സുരക്ഷിതരായും ആരോഗ്യത്തോടെയുമിരുന്ന് കോവിഡ് പോരാളികളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു. 

ലഡാക്കിലെ ഗ്രാമീണമേഖലയില്‍ ഗതാഗതസൗകര്യങ്ങൾ കുറവാണ്. ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് ഇവിടങ്ങളിലേക്ക് ആരോഗ്യപ്രവർത്തകർ എത്തിച്ചേരുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...