വിവാഹഷോപ്പിങ്ങിനു പോയ വരനെ തട്ടിക്കൊണ്ടുപോയി; 5 ലക്ഷം ചോദിച്ച് ഭീഷണി

kidnappers
SHARE

വിവാഹ ഷോപ്പിംഗിന് പോയ വരനെയും സുഹൃത്തിനെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി. ബിഹാറിലെ മൺപുരില്‍ തിങ്കളാഴ്ചയാണ് സംഭവം. 

മായാപുർ നിവാസിയായ സൗരബ് കുമാറിനെയും സുഹൃത്തിനെയുമാണ് തട്ടിക്കൊണ്ടുപോയത്. സൗരബിനെ വിട്ടു നൽകാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് രണ്ടര ലക്ഷം രൂപയാക്കി കുറച്ചു. പണമടച്ചില്ലെങ്കിൽ സൗരബിനെ കൊന്നുകളയുമെന്നും കുറ്റവാളികൾ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് ഓപറേഷന്റെ ഭാഗമായി മോചനദ്രവ്യം സ്വീകരിക്കാനെത്തിയവരിൽ 3 പേർ അറസ്റ്റിലായി. 

സൗരഭിനെയും സുഹൃത്തിനെയും രക്ഷിച്ചെങ്കിലും മർദനമേറ്റ് അവശരായ നിലയിലായിരുന്നു. രണ്ട് മോട്ടോർ സൈക്കിളുകൾ, 3 മൊബൈൽ ഫോണുകൾ ഒരു നാടൻ തോക്ക്, ഉണ്ട എന്നിവയും പോലീസ് കുറ്റവാളികളിൽ നിന്ന് കണ്ടെടുത്തു. ശേഷിക്കുന്ന കുറ്റവാളികളെ കണ്ടെത്താനുനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...