പട്ടാപ്പകൽ ഫ്ളൈ ഓവറിൽ നിന്ന് എടുത്തുചാടി സ്ത്രീ; നടുറോഡിൽ മരണം

fly-over
SHARE

ഫ്ളൈ ഓവറിൽ നിന്ന് ചാടി നാല്‍പതുകാരിയുടെ ആത്മഹത്യ. നോയ്ഡയില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 തോടെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. 

സ്ത്രീ ചാടാനൊരുങ്ങുകയാണെന്നു മനസിലാക്കിയ യാത്രക്കാരിൽ ചിലർ തടയാൻ ശ്രമിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പുറമേ പരിക്കുകൾ ഉണ്ടായിരുന്നില്ല. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഇവർക്ക് വിഷാദരോഗം ഉണ്ടായിരുന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...