കേന്ദ്രസർക്കാരല്ല, 'ഒന്‍ട്രിയേ അരസ്'; പോർമുഖം തുറന്ന് തമിഴ്നാട്

tamilnadu-08
SHARE

ബിജെപിക്കെതിരെ പുതിയ പോര്‍മുഖം തുറന്നു തമിഴ്നാട് രേഖകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ എന്ന പദം എടുത്തുകളഞ്ഞു. യുണിയന്‍ ഗവണ്‍മെന്റ് എന്നര്‍ഥം വരുന്ന ഒന്‍ട്രിയേ അരസ് എന്ന വാക്ക് ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്താ കുറിപ്പുകളില്‍ ഉപോയഗിച്ചു തുടങ്ങിയ പദം ഔദ്യോഗിക രേഖകളിലും ഇടം പിടിച്ചുതുടങ്ങി. കേന്ദ്രത്തിന്റെ അമിതാധികാര പ്രവണതയെ വകവച്ചു കൊടുക്കേണ്ടിവരുമെന്നാണ് തമിഴകത്തിന്റെ നിലപാട്.

ജി.എസ്.ടി കൗണ്‍സിലില്‍ ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന നയത്തെ തുറന്നതിര്‍ത്തിനു തൊട്ടുപിറകെയാണ് അമിതാധികാരം കാണിച്ചാല്‍ അംഗീകരിക്കില്ലെന്ന് തമിഴ്നാട് നിലപാട് എടുത്തത്.സര്‍ക്കാര്‍ രേഖകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരെന്ന അര്‍ഥം വരുന്ന മത്തിയരശ് എന്ന വാക്ക് ഒഴിവാക്കി.പകരം ഭരണഘടനയുടെ ആമുഖത്തില്‍ രാജ്യത്തെ വിശദീകരിക്കുന്ന ഭാഗത്ത് ഉപയോഗിക്കുന്ന യൂണയന്‍ സര്‍ക്കാരെന്ന വാക്കിന് തുല്യമായ ഇന്തിയേ ഒന്‍ഡ്രിയേ അരസ് എന്ന വാക്കാണ് ഉപയോഗിക്കുക.കേന്ദ്ര സംസ്ഥാന അധികാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് പുതിയ തീരുമാനം വഴി തുറക്കുന്നത്.

മുഖ്യമന്ത്രിമാരായിരുന്ന അണ്ണാദുരൈയും കരുണാനിധിയും ഇതേ വാക്കാണ് ഉപയോഗിച്ചിരുന്നത്.ജയലളിത സര്‍ക്കാരിന്റെ കാലത്താണ് രേഖകളില്‍ മത്തിയരശ് ഇടം പിടിച്ചത്.അതേ സമയം തമിഴ്നാട് അനാവശ്യവിവാദങ്ങളുണ്ടാക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം.

MORE IN INDIA
SHOW MORE
Loading...
Loading...