പശു, ഗോമൂത്രം, ചാണകം; ശാസ്ത്രീയ പഠനം; ഗുജറാത്തിൽ കൗ റിസേർച്ച് സെന്റർ

cow-gujarat-university
SHARE

പാൽ, ഗോമൂത്രം, ചാണകം എന്നിവയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും പുതിയ കണ്ടെത്തലുകൾക്കുമായി കൗ റിസേർച്ച് സെന്റർ ആരംഭിച്ച് ഗുജറാത്ത് സർക്കാർ. ഗുജറാത്ത് സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലാണ് പുതിയ വിഭഗത്തിന്റെ പ്രവർത്തനം. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത് ആണ് ഉദ്ഘാടനം ചെയ്തത്.

രാഷ്ട്രീയ കാമധേനു ആയോഗിനു കീഴിലാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. പുതിയ കണ്ടെത്തലുകളിലൂടെ ഗ്രാമീണ സ്ത്രീകൾക്ക് പുതിയ െതാഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. പശുവിനെ കുറിച്ചും അത് നൽകുന്ന വസ്തുക്കളെ കുറിച്ചും വികാരപരമായ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങൾ അധികമില്ല. പുതിയ നീക്കത്തിലൂടെ പരമ്പരാഗത അറിവുകളും ശാസ്ത്രീയമായ കണ്ടെത്തലുകളും കൂട്ടയോജിപ്പിക്കാനാണ് നീക്കമെന്ന് ജിടിയു വൈസ് ചാൻസിലർ നവീൻ സേഥ് വ്യക്തമാക്കി. ഗോമൂത്രം ഉപയോഗിച്ചുള്ള രാസവള നിര്‍മാണം അതിന്റെ ഔഷധമൂല്യം. നാടൻ പശു ഇനങ്ങളെക്കുറിച്ചുള്ള ഗവേഷണം, കീടനാശിനി ഉത്പ്പാദനം എന്നിവയും കൗ റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രീയമായി പഠനവിധേയമാക്കും. 

MORE IN INDIA
SHOW MORE
Loading...
Loading...