മൂന്നാമത്തേതും പെൺകുട്ടി; ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞ് യുവാവ്; ഒരു മരണം

well-07
ചിത്രം കടപ്പാട്; ഇന്ത്യാ ടുഡേ
SHARE

ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും കിണറ്റിലെറിഞ്ഞ് യുവാവ്. കുഞ്ഞുങ്ങളിലൊരാൾ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ്  സംഭവം. ഭാര്യ മൂന്നാമതും പെൺകുഞ്ഞിന് ജൻമം നൽകിയതിൽ കുപിതനായാണ് ഇയാൾ ക്രൂരകൃത്യം ചെയ്തതെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. 

മക്കളുമായി സ്വന്തം വീട്ടിലായിരുന്ന ഭാര്യയെ ഞായറാഴ്ച വൈകുന്നേരം യുവാവ് വിളിച്ചു കൊണ്ട് വരികയായിരുന്നു.വീട്ടിലേക്ക് പോകുന്നതിന് പകരം ആളൊഴിഞ്ഞ പറമ്പിലെ കിണറിന് സൈഡിലേക്ക് ബൈക്ക് പാർക്ക് ചെയ്തു. മക്കളെയും ഭാര്യയെും വണ്ടിയിൽ നിന്ന് ഇറക്കിയ ശേഷം തള്ളിയിടുകയായിരുന്നു. നാലുപേരും കിണറ്റിൽ വീണുവെന്ന് ഉറപ്പാക്കിയ ശേഷം ഇയാൾ കടന്നുകളഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. 

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കിണറിൽ നിന്ന് വലിഞ്ഞു കയറിയ യുവതി നാട്ടുകാരെ വിളിച്ചു കൂടി കിണറിൽ നിന്നും ഒരു മകളെ കൂടി കരയ്ക്കെത്തിച്ചു. മൂത്ത മകളെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതിക്കായി പൊലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...