പട്ടേൽ പ്രതിമയുടെ നഗരം; ‘ഇനി ഇലക്ട്രിക് വാഹനങ്ങൾ മാത്രം’; സുപ്രധാന നീക്കം

modi-patel-gujarat
SHARE

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലമായ ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാദിയ ഇലക്ട്രിക് വാഹന നഗരമാകുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉപയോഗിക്കുന്ന ആദ്യ നഗരമായി ഇതുമാറുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെട്രോൾ–ഡീസൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ഒഴിവാക്കാൻ കൂടിയാണ് ഈ പദ്ധതി.

പട്ടേൽ പ്രതിമ വന്നശേഷം രാജ്യത്ത് ടൂറിസ്റ്റുകൾ ഏറെ എത്തുന്ന സ്ഥലമാണ് കെവാദിയ. പുതിയ തീരുമാനം ഏറെ പ്രയോജനമാകുമെന്നാണ് വിലയിരുത്തൽ. ഘട്ടം ഘട്ടമായി ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഓടുന്ന സ്ഥലമായി ഇതുമാറും. സന്ദർശകരെ എത്തിക്കാൻ ഇലക്ട്രിക് ബസുകളും ഓട്ടോകളും നിരത്തിലുണ്ടാകും. ഇവിടെ താമസിക്കുന്ന നാട്ടുകാർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്‍പയും സബ്‍സിഡിയും ഒരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കെവാദിയയില്‍ രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന നീക്കം. 

ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹവും ദീർഘ വീക്ഷണവുമായിരുന്നു. 2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. 

MORE IN INDIA
SHOW MORE
Loading...
Loading...