മദ്യപിച്ച് ലക്കുകെട്ടെത്തി വരനും കൂട്ടുകാരും; വധു വിവാഹത്തിൽ നിന്ന് പിൻമാറി

wedding-post
SHARE

വിവാഹവേദിയിലേക്ക് വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിൻമാറി. ഉത്തർപ്രദേശിലെ പ്രയാഗ്​രാജിലാണ് സംഭവം. വിവാഹത്തിൽ നിന്ന് പിൻമാറുന്നതായി വധു അറിയിച്ചതോടെ വിവാഹ സമ്മാനമായി നൽകിയതെല്ലാം പെൺകുട്ടിയുടെ വീട്ടുകാർ തിരികെ ആവശ്യപ്പെട്ടു. ഇതോടെ അനുനയിപ്പിക്കാനായി വരന്റെ വീട്ടുകാർ പൊലീസിന്റെ സഹായം തേടുകയായിരുന്നു. 

വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. ലക്കുകെട്ട അവസ്ഥയിലായിരുന്ന വരനെയും സുഹൃത്തുക്കളെയും വധുവും വീട്ടുകാരും ആദ്യം കാര്യമായി ഗൗനിച്ചില്ല. പക്ഷേ ജയ്മാല ചടങ്ങിന് മുമ്പായി തനിക്കൊപ്പം നൃത്തം ചെയ്യണമെന്ന് വരൻ ശഠിച്ചതോടെ വധു വിസമ്മതിച്ചു. ഇതോടെ ബഹളമായി. വരന്റെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇങ്ങനെയുള്ള ആൾക്കൊപ്പം ജീവിക്കാനാവില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. 

പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചുവെങ്കിലും മദ്യപിച്ച് പരിസര ബോധമില്ലാതെ പെരുമാറുന്ന ആളെ വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ പെൺകുട്ടി ഉറച്ച് നിന്നു. ഇതോടെ പെൺവീട്ടുകാരിൽ നിന്ന് വാങ്ങിയ സമ്മാനങ്ങൾ തിരികെ നൽകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...