'അങ്കിൾ ജീ വേറെ പണി നോക്കിക്കൂടേ'; ബംഗാള്‍ ഗവർണറെ പരിഹസിച്ച് മെഹുവ

mahuamoitra-07
SHARE

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ കണക്കറ്റ് പരിഹസിച്ച് തൃണമൂൽ എംപി മെഹുവാ മൊയ്ത്ര. ബംഗാളിലെ ക്രമസമാധാന നില വഷളാണെന്നും  മമതയുടെ ഭരണത്തിന് കീഴിൽ ആശങ്കയുണ്ടെന്നുമായിരുന്നു ഗവർണറുടെ ട്വീറ്റ്.

അങ്കിൾ ജീ, നിങ്ങൾ തിരിച്ച് ഡൽഹിക്ക് പോയി വേറെ പണി നോക്കിയാൽ തന്നെ ബംഗാളിലെ 'ഭീകരാന്തരീക്ഷം' മാറി മെച്ചപ്പെടും എന്നായിരുന്നു മെഹുവയുടെ പരിഹാസം. ഗവർണർക്ക് പറ്റിയ രണ്ട് ജോലികളും മെഹുവ നിർദ്ദേശിക്കുന്നുണ്ട്. ഒന്നെങ്കിൽ യോഗിയുടെ ഉപദേശകനായി കൂടുക അല്ലെങ്കിൽ മഹാമാരിക്കാലത്ത് എങ്ങനെ ഒളിച്ചിരിക്കാം എന്നതിൽ ആഭ്യന്തര മന്ത്രിയുടെ ഉപദേകനാവുക എന്നും അവർ ട്വിറ്ററിൽകുറിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...