‘തമിഴ് അടക്കമുള്ള ഭാഷകളെ ഔദ്യോഗിക ഭാഷയാക്കണം’; ഉന്നമിട്ട് വീണ്ടും സ്റ്റാലിൻ

stalin-tamil-new
SHARE

ഭാഷാ വികാരം ശക്തമാക്കാനും അതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തെ ഉയർത്തിപിടിക്കാനുമുള്ള നീക്കങ്ങളുമായി തമിഴ്നാട് സർക്കാർ. തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളെ ഔദ്യോഗിക ഭാഷയാക്കാന്‍ യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടാനാണ് സർക്കാരിന്റെ തീരുമാനം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകള്‍ക്കും ഔദ്യോഗിക ഭാഷാപദവി ലഭിക്കാനാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി. 

സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളാണ് രാജ്യത്ത് ശ്രഷ്ഠ ഭാഷാ പദവി ലഭിച്ചിട്ടുള്ളത്. എട്ടാം ഷെഡ്യൂളില്‍ ഹിന്ദി ഉള്‍പ്പെടെ 22 ഭാഷകളാണുള്ളത്. തമിഴ് വികാരം ഉയർത്തിപിടിക്കാനും ഭാഷയുടെ പ്രധാന്യം ജനങ്ങളിലേക്ക് ആവർത്തിച്ച് എത്തിക്കാനുമുള്ള നീക്കത്തിലാണ് സ്റ്റാലിൻ. 

ഇതിനൊപ്പം കേന്ദ്രസർക്കാരിനെ വിശേഷിപ്പിക്കാൻ ഒന്‍ഡ്രിയ അരസ് (യൂണിയൻ ഗവൺമെന്റ്) എന്ന പദമാണ് ഇപ്പോൾ സർക്കാർ ഉപയോഗിക്കുന്നത്. നിലവിൽ ഈ വാക്ക് സർക്കാർ രേഖകളിൽ ഉപയോഗിച്ചിരുന്നില്ല. ഡിഎംകെ വന്നതോടെ ഈ പദം ഔദ്യോഗിക രേഖകളിലും ഒരു ഇടവേളയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങി.

സർക്കാർ ഉത്തരവുകൾ, പാർട്ടി സമ്മേളനങ്ങൾ, വാർത്താ സമ്മേളനം എന്നിവടങ്ങളിൽ ഇനി യൂണിയൻ ഗവൺമെന്റ് എന്നാകും ഉപയോഗിക്കുക. മുഖ്യമന്ത്രിമാരായിരുന്ന അണ്ണാ ദുരൈയുടെയും കരുണാനിധിയുടേയും കാലത്ത് ഉപയോഗിച്ചിരുന്നത് ഈ പദമാണ്. ഇടയ്ക്ക് വച്ച് ഒന്‍ഡ്രിയ അരസ് എന്നതിന് പകരം മാത്തിയ അരസ് (കേന്ദ്രസർക്കാർ) എന്ന പദം തമിഴ്നാട് ഉപയോഗിച്ച് തുടങ്ങി. ഇപ്പോൾ സ്റ്റാലിൻ ആ പഴയ പ്രയോഗം വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...