തിരിച്ചടിയുണ്ടാകുമോ?; മികവുള്ളവർക്ക് സീറ്റ്; റിപ്പോർട്ട് കാർഡ് വേണം; യുപി ബിജെപി

yogi-modi-new-up
SHARE

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഉത്തർപ്രദേശിൽ ബിജെപി. ഇതിനായി പുതിയ തന്ത്രങ്ങൾ ഒരുക്കുകയാണ് ദേശീയ നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കളാണെങ്കിലും സീറ്റുവേണമെങ്കിൽ മികവു തെളിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തിഗത പ്രകടന റിപ്പോർട്ട് കാർഡും സമഗ്ര വിലയിരുത്തലും നടത്തും. എംഎൽഎമാരെക്കുറിച്ച് വ്യക്തിഗത റിപ്പോർട്ട് തേടണമെന്ന അഭിപ്രായത്തോട് പാർട്ടി കേന്ദ്ര നേതൃത്വവും അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ യുപിയിൽ കൃത്യമായ പ്രവർത്തനങ്ങളോടെ മുന്നേറുകയാണ്. 

ബിജെപി ബംഗാളിൽ പിന്തുടർന്ന തന്ത്രങ്ങൾ പോലെ ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും എല്ലാ മാസവും സംസ്ഥാനം സന്ദർശിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രകടനത്തിൽ നേതൃത്വത്തിന് തൃപ്തിയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെ, ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി (സംഘടനാകാര്യം) ബി.എൽ. സന്തോഷ് രംഗത്തെത്തിയിരുന്നു.

യോഗി ആദിത്യനാഥ് സംസ്ഥാനത്ത് വെല്ലുവിളികളില്ലാത്ത നേതാവാണെന്നും 2022ൽ പാർട്ടിയെ തിരഞ്ഞെടുപ്പിൽ നയിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യം കൈകാര്യം മികച്ച രീതിയിൽ മുഖ്യമന്ത്രി ചെയ്തെന്ന നിലപാടാണ് സന്തോഷും പങ്കുവച്ചത്. ചിലരുടെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് ഉണ്ടാക്കിയെടുത്ത സിദ്ധാന്തമാണതെന്നായിരുന്നു യുപിയുടെ ചുമതലയുള്ള ബിജെപി നേതാവ് രാധാ മോഹൻ സിങ്ങിന്റെ പ്രതികരണം.

MORE IN INDIA
SHOW MORE
Loading...
Loading...