സർട്ടിഫിക്കറ്റിൽ മോദിയെ വെട്ടി ഇനി മമതയുടെ ചിത്രം; ഛത്തിസ്ഗഡ് വഴിയെ ബംഗാളും..

modi-mamtha-certificate
SHARE

ബംഗാൾ തിരഞ്ഞെടുപ്പിൽ തോറ്റതോടെ ബിജെപി ശക്തമായ നടപടികളാണ് മമത സർക്കാരിനെതിരെ നടത്തിയത്. ഇതിന് ഒട്ടും കുലുങ്ങാതെ തിരിച്ചടികളും മമത കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തുറന്ന പോര് പ്രഖ്യാപിക്കാനും അവർ മറന്നില്ല. ഇപ്പോഴിതാ കോവിഡ് സർ‌ട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം മാറ്റി തന്റെ ചിത്രം സ്ഥാപിച്ചിരിക്കുകയാണ് മമത. സംസ്ഥാനം കാശുകൊടുത്ത് വാങ്ങുന്ന വാക്സീനിൽ എന്തിന് മോദിയുടെ ചിത്രം വയ്ക്കണം എന്ന ചോദ്യമാണ് ബംഗാളും ഉയർത്തുന്നത്. മുൻപ് ഛത്തിസ്ഗസും ജാർഖണ്ഡും മോദിയെ ഒഴിവാക്കി അതാത് മുഖ്യമന്ത്രിമാരുടെ ചിത്രം വച്ചിരുന്നു. 

മൂന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നവർക്കാണ് മമതയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റ് നൽകുക. 18നും 44നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും ഈ ഘട്ടത്തിൽ വാക്സീൻ ലഭിക്കുന്നത്. 

സംസ്ഥാനം പണം നൽകി വാക്സീൻ വാങ്ങുന്നത് െകാണ്ട് അതാത് മുഖ്യമന്ത്രിമാരുട ചിത്രം സർട്ടിഫിക്കറ്റിൽ വയ്ക്കാനാണ് ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന ഈ സംസ്ഥാനങ്ങളുടെ തീരുമാനം. വാക്സീൻ വാങ്ങിക്കേണ്ട വലിയ സാമ്പത്തിക ബാധ്യത കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന്റെ തലയിൽ വയ്ക്കുമ്പോൾ അതിൽ മുഖ്യമന്ത്രിമാരുടെ ചിത്രം എന്തുകൊണ്ട് വയ്ച്ചുകൂട എന്നാണ് ഈ സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ചോദ്യം. തൃണമൂൽ ഭരിക്കുന്ന ബംഗാളും കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗന്ധും കോൺഗ്രസ് സഖ്യം ഭരിക്കുന്ന ജാർഖണ്ഡും ഇത്തരത്തിൽ തീരുമാനം എടുത്തതോടെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതേ പാത പിന്തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.

MORE IN INDIA
SHOW MORE
Loading...
Loading...