അച്ഛനെ നഷ്ടപ്പെട്ട 'സൈക്കിൾ ഗേളി'ന് പ്രിയങ്കയുടെ സഹായം; വിദ്യാഭ്യാസം നൽകും

priyanka-gandhi-jyotikumar
SHARE

ബിഹാറിലെ 'സൈക്കിള്‍ ഗേള്‍' എന്നറിയപ്പെടുന്ന ജ്യോതി കുമാറിന് സഹായവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അടുത്തിടെയാണ് പ്രിയങ്കയുടെ അച്ഛൻ മരിച്ചത്. കോവിഡിനെത്തുടർന്നുള്ള ആദ്യ ലോക്ഡൗണ്‍ സമയത്ത് അച്ഛനെയും കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി നാട്ടിലെത്തിയാണ് ജ്യോതി കുമാർ താരമായത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പിതാവ് മോഹന്‍ പസ്വാന്‍ മരിച്ചത്. 

ജ്യോതിയുമായി ഫോ‌ണിൽ സംസാരിച്ച അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കുമെന്നും അറിയിച്ചു. പ്രിയങ്ക ഗാന്ധിയെ നേരിട്ട് കാണണമെന്ന് ജ്യോതി ആഗ്രഹം പ്രകടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം ഡല്‍ഹിയില്‍ വെച്ച് കാണാമെന്ന് പ്രിയങ്ക വാക്ക് നൽകി. പ്രിയങ്കയുടെ നിര്‍ദേശപ്രകാരം ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തതായി ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് ഡോ. മദന്‍ മോഹന്‍ ഝാ പറഞ്ഞു. 

ഡല്‍ഹിക്കു സമീപം ഗുഡ്ഗാവിലെ ഇ–റിക്ഷ ഡ്രൈവറായിരുന്നു ജ്യോതിയുടെ അച്ഛന്‍.  2020 മാര്‍ച്ചില്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന പിതാവിനെ കാണാന്‍ ജ്യോതി പിന്നാലെയാണ് രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പൊതുഗതാഗതം  നിലച്ചതിനാൽ സൈക്കിളിലാണ് സ്വന്തം നാടായ ബിഹാറിലെ ദര്‍ഭംഗയിലേക്ക് ഇരുവരും പോയത്. ഏഴു ദിവസം സൈക്കിള്‍ ചവിട്ടിയാണ് നാട്ടിലെത്തിയത്. പണമില്ലാത്തതിനാല്‍ പലപ്പോഴും പട്ടിണിയായിരുന്നു. ഉള്ള കാശും കടം വാങ്ങിയതും ഉപയോഗിച്ചാണ് സൈക്കിള്‍ വാങ്ങിയത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രീയ ബല്‍ പുരസ്‌കാരം ജ്യോതിയെ തേടിയെത്തിയെത്തിയിരുന്നു. 

ബിഹാറിലെ ലോക് ജനശക്തി പാര്‍ട്ടി ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്നു പറഞ്ഞിരുന്നു. യുപിയിലെ സമാജ്വാദി പാര്‍ട്ടി ജ്യോതിക്കും കുടുംബത്തിനുമായി ഒരു ലക്ഷം രൂപ വാഗ്ദാനം നല്‍കി. സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡല്‍ഹിയിലെ ട്രയലിലേക്ക് ജ്യോതിയെ ക്ഷണിച്ചിരുന്നു. ഐഐടി - ജെഇഇ പരിശീലന ക്ലാസ് നടത്തുന്ന സൂപ്പര്‍ 30 കോച്ചിങ് കേന്ദ്രത്തിന്റെ ആനന്ദ് കുമാര്‍, മത്സരപരീക്ഷയ്ക്ക് സൗജന്യ ട്യൂഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. 

MORE IN INDIA
SHOW MORE
Loading...
Loading...