മോഹൻ ഭാഗവതിന്റെ പേജിന്റെ ബ്ലൂ ടിക്ക് നീക്കി ട്വിറ്റർ; സംഘപരിവാറുമായി പരസ്യപ്പോര്?

mohan-bagawat-twitter
SHARE

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്ന് ബ്ലു ടിക്ക് ട്വിറ്റർ നീക്കിയ നടപടി വിമർശനങ്ങളെ തുടർന്ന് ട്വിറ്റർ പിൻവലിച്ചിരുന്നു. ഇപ്പോൾ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ ട്വിറ്റർ പേജിൽ നിന്നും ബ്ലു ടിക്ക് അപ്രത്യക്ഷമായി. ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന മോഹൻ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജ് നീക്കം ചെയ്തത് സൈബർ ഇടങ്ങളിൽ വലിയ ചർച്ചയാവുകയാണ്. കേന്ദ്രസർക്കാരുമായുള്ള ട്വിറ്ററിന്റെ പോര് ശക്തമാകുന്നതിന് ഇടയിലാണ് ഇത്തരം നീക്കങ്ങൾ എന്നതും ശ്രദ്ധേയം. 

രാജ്യത്തെ പുതുക്കിയ ഐടി നയങ്ങൾ അനുസരിക്കാൻ ട്വിറ്ററിന് അവസാനമായി ഒരവസരംകൂടി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നയങ്ങൾ ഇനിയും ട്വിറ്റർ അംഗീകരിച്ചില്ലെങ്കിൽ ‘അനന്തരഫലങ്ങള്‍’ ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പു നൽകി.നിയമത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടുന്നിതിനിടെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു. ഐടി മന്ത്രാലയം ഇടപെട്ടതോടെയാണ് ട്വിറ്റർ ഇത് പുനഃസ്ഥാപിച്ചത്. വെങ്കയ്യ നായിഡുവിന്‍റെ വ്യക്തിഗത അക്കൗണ്ട് ഏറെ നാളായി നിഷ്ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയത്.

എന്നാല്‍ ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ മാറ്റം വരുത്തിയത് തെറ്റായ നടപടിയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നില്ല.

MORE IN INDIA
SHOW MORE
Loading...
Loading...