കശ്മീരിൽ കാണാതായ നാലുവയസുകാരിയെ പുള്ളിപ്പുലി കൊന്നു; നടുക്കം

kashmiri-girl-killed
SHARE

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോൾ കാണാതായ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുലി കടിച്ചുകൊന്ന നിലയിലാണ് മൃതദേഹം ലഭിച്ചത്. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് നടുക്കുന്ന സംഭവം. ആദാ എന്ന് പേരുള്ള നാലുവയസുകാരിയെയാണ് പുലി പിടിച്ചത്. 

വീടിന് പുറത്തുനിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ മാതപിതാക്കളും നാട്ടുകാരും പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കാട്ടിൽ നിന്നും കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ പുലിയുടെ ശല്യം മുൻപ് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...