‘ചീത്തപ്പേര് കേൾപ്പിച്ചാൽ മന്ത്രികസേര കാണില്ല’; മന്ത്രിമാർ‌ക്ക് സ്റ്റാലിന്റെ നിർദേശങ്ങൾ..

stalin-tn-dmk-cm
SHARE

തമിഴ്നാട് രാഷ്ട്രീയത്തിൽ കൃത്യമായ മാറ്റത്തിന്റെ സൂചനകൾ വ്യക്തമാക്കി മുന്നേറുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്ക് അദ്ദേഹം നൽകിയ നിർദേശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജനത്തെ മാനിക്കണമെന്നും ഒരു തരത്തിലും പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന വഴിയ്ക്ക് പ്രവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 

‘നിങ്ങൾക്ക് ഒരു അവസരം ഇപ്പോൾ കിട്ടിയിട്ടുണ്ട്. പുറത്ത് അവസരത്തിനായി ഒട്ടേറെ പേർ കാത്തുനിൽക്കുന്നുണ്ട്. നമ്മൾ പത്തുവർഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷമാണ് അധികാരത്തിലേക്ക് വരുന്നത്. ജനങ്ങൾക്ക് െകാടുത്ത വാക്ക് പാലിക്കണം. വികസനം ആകണം പ്രധാന ലക്ഷ്യം. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും സൂക്ഷിച്ച് വേണം. ഒരു നിമിഷത്തെ അശ്രദ്ധ നല്ല ചിത്രത്തെ തന്നെ മോശമാക്കും. പാർട്ടിക്ക് മോശമുണ്ടാക്കുന്ന നടപടി ആര് സ്വീകരിച്ചാലും അവർക്ക് പിന്നെ പാർട്ടിയിൽ സ്ഥാനം കാണില്ല. ചീത്തപ്പേര് കേള്‍പ്പിക്കുന്ന ആളുകള്‍ തല്‍ക്ഷണം മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും സുതാര്യത വേണം. പൊലീസിനെ ഉപയോഗിക്കേണ്ട ഏതെങ്കിലും വിഷയത്തിൽ പൊലീസുമായി നേരിട്ട് ബന്ധപ്പെടാതെ ആഭ്യന്തര മന്ത്രിയുടെ ഓഫിസ് വഴി വേണം ബന്ധപ്പെടാൻ.’ മന്ത്രിമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. 

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പി. കന്തസാമിയെ ഡിജിപിയായി നിയമിച്ച് എം.കെ സ്റ്റാലിൻ വരവ് വ്യത്യസ്ഥമാക്കിയിരുന്നു. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റമുട്ടൽ കേസിൽ ‍അമിത് ഷായെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് കന്തസാമി. വിജിലൻസ് ആന്റ് ആന്റികറപ്ഷൻ വകുപ്പ് മേധാവി ആയിട്ടാണ് കന്തസാമിക്ക് നിയമനം.

2005–ലാണ് സൊഹ്റാബുദ്ദീൻ ഷെയ്ഖും ഭാര്യ കൗസർബിയും കൊല്ലപ്പെടുന്നത്., പൊലീസാണ് ഇവരെ കൊലപ്പെടുത്തിയത.് ഒരു വർഷം കഴിഞ്ഞപ്പോൾ‌ സഹായി ആയിരുന്ന തുളസീറാമും കൊല്ലപ്പെട്ടു. വ്യാജ ഏറ്റമുട്ടലിലൂടെയുള്ള കൊലകളാണ് എന്ന് കണ്ടെത്തി. 2010–ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ ഈ കേസിൽ അമിത് ഷാ അറസ്റ്റിലായി. അന്ന് പി. കന്തസാമി സി.ബി.ഐ ഇൻസ്പക്ടർ ജനറലായിരുന്നു. ഡിഐജിയായിരുന്ന അമിതാഭ് ഠാക്കൂറും ചേർന്നാണ് ഷായെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അമിത്ഷായെ കോടതി കുറ്റവിമുക്താന്നിക. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ എസ്എൻസി– ലാവ്‍ലിൻ കേസും കന്തസാമി അന്വേഷിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...