മരിക്കാൻ അനുവദിക്കൂവെന്ന് യുവതി; കൈപിടിച്ച് തിരികെ കയറ്റി നാട്ടുകാർ; വിഡിയോ

suicide-saving
SHARE

ജീവിതം അവസാനിപ്പിക്കാനായി പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷിക്കുന്ന വിഡിയോ പുറത്ത്. ഇവർ പാലത്തിന്റെ മുകളിൽ നിന്ന് ചാടുന്നതുകണ്ട വഴിയാത്രക്കാരാണ് രക്ഷകരായത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. തപി നദിയുടെ കുറുകെ പണിത സവ്ജികോരത്ത് പാലത്തിൽ നിന്നാണ് സ്ത്രീ താഴേക്ക് ചാടിയത്. 

കൈവരിയായി സ്ഥാപിച്ച ഇരുമ്പുഗ്രില്ലിൽ കയറി നിന്നാണ് സ്ത്രീ താഴേക്ക് ചാടിയത്. ഇതുകണ്ട യാത്രക്കാർ ഇവരെ പാടിച്ചു തിരികെ കയറ്റാൻ ശ്രമം തുടങ്ങി. എന്നാൽ തനിക്ക് ജീവിക്കണ്ട, മരിക്കാൻ അനുവദിക്കണം എന്ന് പറഞ്ഞ് സ്ത്രീ അലമുറയിട്ട് കരഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. പക്ഷേ യാത്രക്കാർ അതു വകവെയ്ക്കാതെ സ്ത്രീയെ വലിച്ചു കയറ്റി രക്ഷിക്കുകയായിരുന്നു. എന്നാൽ ഈ സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

സമാനമായി അങ്കലേഷ്വർ എന്ന സ്ഥലത്ത് ദേശീയ ഹൈവേയുടെ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് ചാടിയ യുവാവിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...