തമിഴകത്തിന്‍റെ പുതിയ ശബ്ദമായി എം കെ സ്റ്റാലിന്‍; അണ്ണാഡിഎംകെയില്‍ ഇനി എടപാടി യുഗം; ബിജെപിക്ക് പ്രഹരം

stalinEra
SHARE

ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മയുടെ നേതൃസ്ഥാനത്തേക്കു ഡി.എം.കെയെ പ്രതിഷ്ഠിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് തമിഴ്നാട്ടിലേത്. കരുണാനിധിക്കും ജയലളിതയ്ക്കും ശേഷം തമിഴകത്തിന്റെ ശബ്ദമായി ദേശീയതലത്തില്‍ ഇനി മുഴങ്ങുക എം.കെ സ്റ്റാലിനാണ്. അതേസമയം തോല്‍വിക്കിടയിലും നേതൃത്വമുണ്ടെന്ന് അണികളെ ബോധ്യപെടുത്താനായതിന്റെ ആശ്വാസത്തിലാണ് അണ്ണാ ഡി.എം.കെ. അതേ സമയം ദ്രാവിഡ പാര്‍ട്ടികള്‍ക്കു മാത്രമേ തമിഴകത്ത് നിലനില്‍പ്പൊള്ളൂവെന്നു തെളിയിക്കുന്നതാണ് കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം നേരിട്ട പരാജയം.

ഡി.എം.കെയിലും തമിഴ്നാട് രാഷ്ട്രയത്തിലും ചോദ്യം ചെയ്യപെടാത്ത നേതാവിലേക്കുള്ള സ്ഥാനാരോഹണമാണ്  മുത്തുവേല്‍ കരുണാനിധി സ്റ്റാലിന് തിരഞ്ഞെടുപ്പ് ഫലം. ഘടകക്ഷികളുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്കു ഭരിക്കാവുന്ന ഭൂരിപക്ഷം ഉറപ്പിച്ചതിലൂടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്ന സന്ദേശവും സ്റ്റാലിന്‍ നല്‍കുന്നുണ്ട്.ഒപ്പം ഏതു പ്രതിസന്ധി ഘട്ടത്തിലും ഉലയാതെ നയിക്കാന്‍ കരുണാനിധിക്കുശേഷം ഒരാളുണ്ടെന്ന കൃത്യമായ സന്ദേശംകൂടിയാണ് ഈവിജയത്തിലൂടെ സ്റ്റാലിനും കൂട്ടരും നല്‍കുന്നത്.പ്രചാരണങ്ങളില്‍ മുഖ്യശത്രു ബി.ജെ.പിയായിരുന്നു.ദേശീയ രാഷ്ട്രീയത്തില്‍ ഇടം ലക്ഷ്യം വച്ചായിരുന്നു ഇത്.

  

മുഖ്യമന്ത്രി എടപ്പാടി പളനിസാമി തോല്‍വിക്കിടിയിലും ചിരിക്കുകയാണ്.നിര്‍ണായക തിരഞ്ഞെടുപ്പില്‍ തകര്ന്നടിയാതെ പാര്‍ട്ടിയെ കാത്ത രക്ഷകന്റെ പരിവേശമാണ് എടപ്പാടി പളനിസാമിയ്ക്കിപ്പോള്‍.ഇരട്ട നേതൃത്വത്തില്‍ ഇഴയുന്ന പാര്‍ട്ടിയുടെ കടിഞ്ഞാണ് കൈപിടിയിലൊതുക്കാന്‍ ഈ പ്രതിഛായ എടപ്പാടിയെ സഹായിക്കും.ഒപ്പം പിടിക്കാന്‍ തക്കം പാര്‍ത്തിരുന്ന ശശികലയ്ക്കും ബി.ജെ.പിയ്ക്കുമുള്ള  പ്രഹരം കൂടിയായി 78 സീറ്റ് നേടിയുള്ള അണ്ണാ ഡി.എം.കെയുടെ അപ്രതീക്ഷിത പോരാട്ട വീര്യം.

MORE IN INDIA
SHOW MORE
Loading...
Loading...