കൊച്ചുമകന് പകരുമോ എന്ന് ആശങ്ക; കോവിഡ് വന്ന ദമ്പതികൾ ജീവനൊടുക്കി

covid-death
SHARE

തങ്ങളിൽ നിന്ന് കോവിഡ് പകരുമോ എന്ന ആശങ്കയിൽ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ട്രെയിനിന് മുന്നിൽ ചാടിയാണ് ഇവർ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹോം ക്വാറന്റീനിൽ കഴിയവെയാണ് ദമ്പതികൾ ജീവനൊടുക്കിയത്.

ഹീരാലാൽ–ശാന്തിഭായ് ദമ്പതികൾ ഡൽഹി മുംബൈ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. മരുമകൾക്കും ചെറുമകനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. 18 വയസ്സുള്ള കൊച്ചുമകന് രോഗ്ം പകരുമോ എന്ന ഭയമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇവരുടെ മൂത്തമകൻ എട്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെയും മകന്റെയും കൂടെയാണ് ഇവർ കഴിഞ്ഞിരുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...