അസമിൽ പ്രതീക്ഷയോടെ കോൺഗ്രസ്; ഭരണം നിലനിർത്താൻ ബിജെപി; ജനവിധി ഉടൻ

assam-02
SHARE

പൗരത്വ നിയമ ഭേദഗതിയും എൻആർസിയും സജീവ ചർച്ചയായ അസമിന്റെ ജനഹിതവും ഇന്ന് അറിയാം. സർബാനന്ദ സോനോവാൾ നയിക്കുന്ന ബിജെപി സർക്കാർ നേരിയ ഭൂരിപക്ഷത്തിന് അധികാരം നിലനിർത്തുമെന്നാണ് പ്രവചനങ്ങൾ.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ കേരളം കഴിഞ്ഞാൽ കോൺഗ്രസ് ഏറ്റവും അധികം പ്രതീക്ഷ അർപ്പിക്കുന്നത് അസമിലാണ്. ബിജെപി നയിക്കുന്ന നാല് പാർട്ടികളുടെ സഖ്യവും കോൺഗ്രസും എഐയുഡിഎഫും ഉൾപ്പെട്ട പത്ത് പാർട്ടികളുടെ മുന്നണിയും തമ്മിലാണ് ഏറ്റുമുട്ടൽ. 

331 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ആഹ്ലാദപ്രകടനങ്ങൾ നിരോധിച്ചതിന് പുറമേ മേയ് 7 വരെ രാത്രി കർഫ്യുവും  കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാർച്ച് 27 മുതൽ ഏപ്രിൽ 6 വരെ മൂന്ന് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. 126 മണ്ഡലങ്ങൾ. 82.04 ശതമാനം പോളിങ് രേഖപ്പെടുത്തി. 83സീറ്റ് നേടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. മുസ്ലിം വോട്ട്ബാങ്ക് നിർണായകമാണ്. തേയില തൊഴിലാളികളുടെ പ്രശ്നങ്ങൾ പ്രചാരണ വേളയിൽ ഏറെ ചർച്ചയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...