പ്ലാന്റ് തുറക്കാൻ അനുവദിച്ചാൽ ഓക്സിജൻ ഫ്രീയായി തരാമെന്ന് വേദാന്ത; വേണ്ടെന്ന് തമിഴ്നാട്

vedanta-23
SHARE

സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുവദിച്ചാൽ ടൺ കണക്കിന് ഓക്സിജൻ സൗജന്യമായി ഉൽപാദിപ്പിച്ച് നൽകാമെന്ന് വേദാന്ത കമ്പനി. ഈ ആവശ്യം തമിഴ്നാട് സർക്കാർ നിരസിച്ചു. വൻ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2018ലാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. അതേസമയം വേദാന്ത ഗ്രൂപ്പിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാജ്യം ഏതാണ്ട് അടിയന്തരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യം ഓക്സിജനു വേണ്ടി കഷ്ടപ്പെടുകയാണ്. ഏതു വിധേയനെയും ലഭ്യത വർധിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. മനുഷ്യജീവന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം ചോദ്യമായി വന്നാൽ മനുഷ്യജീവനൊപ്പം ചാഞ്ഞുനിൽക്കാനാണു കോടതി താൽപര്യപ്പെടുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

കേന്ദ്രം വേദാന്തയുടെ ആവശ്യത്തോടു യോജിച്ചു. അനുമതി തന്നാൽ 5–6 ദിവസത്തിനകം പ്ലാന്റ് പ്രവർത്തിക്കാനാകുമെന്നാണു കമ്പനിയുടെ വാദം.2018 ൽ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധ മാർച്ചിനു നേരെയുണ്ടായ വെടിവയ്പ്പിൽ 13 പേരാണു കൊല്ലപ്പെട്ടത്. 

MORE IN INDIA
SHOW MORE
Loading...
Loading...