മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഇടമില്ലാതെ ഡൽഹി; ഉള്ളുലച്ച് ചിത്രങ്ങൾ

delhi-23
ചിത്രം കടപ്പാട്; ഡാനിഷ് സിദ്ദിഖി
SHARE

കോവിഡിന്റെ തീവ്രത തെളിവാക്കുന്ന ചിത്രങ്ങളാണ് ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. ഉള്ളുലയാതെ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ചിത്രങ്ങൾ കാണാൻ കഴിയില്ല. പൊതുശ്മശാനത്തിൽ സ്ഥലമില്ലാത്ത രീതിയിലാണ് മൃതദേഹങ്ങൾ കൂട്ടി വച്ചിരിക്കുന്നതും ദഹിപ്പിക്കുന്നതും. ഡാനിഷ് സിദ്ദിഖിയുടേതാണ് ചിത്രങ്ങൾ.

ശ്മശാനങ്ങളിൽ സ്ഥലം ലഭിക്കാതിരുന്നതിനെ തുടർന്ന് രണ്ട് ദിവസമാണ് സ്വന്തം അമ്മയുടെ മൃതദേഹത്തിന് ഡൽഹി സ്വദേശിയായ നിതീഷ് കുമാർ കാവലിരുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പുകയും ചാരവും കൊണ്ട് ശ്മശാനങ്ങൾ നിറഞ്ഞിരിക്കുകയാണെന്നും ഒരൽപം സ്ഥലം കിട്ടാൻ താൻ വല്ലാതെ അലഞ്ഞെന്നും നിതീഷ് പറയുന്നു. 

അഞ്ചുവയസുകാരനെന്നോ അമ്പതുകാരനെന്നോ മധുവിധു തീരാത്തവരെന്നോ ഉള്ള വ്യത്യാസമില്ലാതെ, അന്ത്യ കർമങ്ങളില്ലാതെ ഉറ്റവരെ ദഹിപ്പിച്ച് മടങ്ങുകയാണെന്ന് ആളുകൾ കണ്ണീരോടെ പറയുന്നു. 5–8 വരെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്ന താൻ ഒറ്റ ദിവസം 78 പേരെ സംസ്കരിച്ചുവെന്ന് ശ്മശാന സൂക്ഷിപ്പുകാരൻ പറയുന്നു. 

ഓക്സിജൻ ക്ഷാമമാണ് കൂടുതൽപേരുടെയും ജീവനെടുക്കുന്നത്. 24 മണിക്കൂറിനിടെ ഗംഗാറാം ആശുപത്രിയിൽ മരിച്ചത് 25 പേരാണ്. ഓക്സിജൻ എയർലിഫ്റ്റ് ചെയ്തില്ലെങ്കിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവൻ നിലനിർത്താനാവില്ലെന്ന ആശങ്ക ആശുപത്രി അധികൃതർ പങ്കുവയ്ക്കുന്നുണ്ട്. മറ്റുള്ള ആശുപത്രികളിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.

MORE IN INDIA
SHOW MORE
Loading...
Loading...