ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; അക്രമിയെ കല്ലെറിഞ്ഞ് നാട്ടുകാർ

stabbed-son
പ്രതീകാത്മക ചിത്രം
SHARE

തമിഴ്നാട്ടിൽ ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചയാളെ നാട്ടുകാർ കല്ലെറിഞ്ഞ് വീഴ്ത്തി. ചെന്നൈയിലെ വ്യാസർപാടിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു ഇയാളുടെ അക്രമം. അജയ് എന്ന സ്ഥിരം കുറ്റവാളിയെയാണ് നാട്ടുകാർ മർദ്ദിച്ചത്. സുഹൃത്തായ മുകേഷിനെ ആക്രമിച്ച കേസിൽ ജയിലിൽ ആയിരുന്ന അജയ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 

മുകേഷിനെ കണ്ട് ഓടുന്നതിനിടെ ബാലികയുടെ കഴുത്തിൽ കത്തിവച്ച് അടുത്തെത്തിയാൽ കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തി. ഇതുകണ്ട നാട്ടുകാർ ഇയാളെ കല്ലെറിഞ്ഞു വീഴ്ത്തുകയും വടി കൊണ്ട് അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കുകളോടെ അജയ്‌യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...