ഓക്സിജൻ അല്ല, അടിയാണ് തരേണ്ടത്; രോഷത്തോടെ കേന്ദ്രമന്ത്രി; വിഡിയോ

oxygen-minister
SHARE

ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ മധ്യപ്രദേശിലെ ദമോ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ ആൾക്ക് മന്ത്രിയുടെ ശകാരവും ഭീഷണിയും. കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് പട്ടേലാണ് വിവാദത്തിൽ കുടുങ്ങിയത്. പരാതി പറയാനെത്തിയ രോഗിയുടെ ബന്ധുവിനെ മന്ത്രി ശകാരിക്കുന്ന രംഗങ്ങൾ പുറത്തായി. 

മന്ത്രിയോട് തന്റെ അമ്മയ്ക്ക് മതിയായ ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടയാൾക്കാണ് ദുരനുഭവം. തങ്ങൾക്ക് മതിയായ ഓക്സിജൻ സിലിണ്ടറുകൾ ലഭിച്ചില്ല. അഞ്ച് മിനിറ്റ് മാത്രമാണ് അധികൃതർ ഓക്സിജൻ ലഭ്യമാക്കിയത്. ഇതിലും നല്ലത് ഓക്സിജൻ തരില്ലെന്നു പറയുന്നതായിരുന്നുവെന്നാണ് പരാതിക്കാരൻ മന്ത്രിയോട് പറഞ്ഞത്.

നിങ്ങളുടെ സംസാരം ഇപ്രകാരമാണെങ്കിൽ ഓക്സിജൻ സിലിണ്ടർ അല്ല രണ്ട് അടിയാണ് ലഭിക്കാൻ പോകുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതെ, അത് തന്നെയാണ് അവസാനം തനിക്ക് ലഭിക്കാൻ പോകുന്നതെന്നു പരാതിക്കാരൻ മന്ത്രിയോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ആരാണ് നിങ്ങൾക്ക് ഓക്സിജൻ സിലിണ്ടർ തരില്ലെന്ന് പറഞ്ഞത്. ആരെങ്കിലും നിങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കില്ലെന്നു പറഞ്ഞോയെന്നും മന്ത്രി ചോദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. \

ഓക്സിജൻ ക്ഷാമം രൂക്ഷമായതിനു പിന്നാലെ മധ്യപ്രദേശിലെ പ്രധാന കോവിഡ് ആശുപത്രികളിൽ ഒന്നായ ദമോ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ സംഭരണ മുറി ബലം പ്രയോഗിച്ച് തുറന്ന് ജനങ്ങൾ ഓക്സിജൻ സിലണ്ടറുകൾ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായികുന്നു സംഭവം. അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക്​ നൽകാനായി ഇവിടെ സൂക്ഷിച്ചിരുന്ന ഓക്സിജനാണ് ജനങ്ങൾ തലയിലേറ്റി കൊണ്ടു പോയത്. ഇതിനു പിന്നാലെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...