പ്രതിരോധത്തിന് കരുത്തായി വീണ്ടും റാഫേൽ യുദ്ധവിമാനങ്ങൾ; അഞ്ചാം ബാച്ച് ഇന്ത്യയിൽ; ദൃശ്യങ്ങൾ

rafalewb
SHARE

ഇന്ത്യൻ പ്രതിരോധത്തിനു കരുത്തായി അഞ്ചാം ബാച്ച് റഫേൽ യുദ്ധവിമാനങ്ങളെത്തി. ഫ്രാൻസിലെ മെറിഗ്നാക് എയർബേസിൽ നിന്നും ചീഫ് ഓഫ് എയർസ്റ്റാഫ് എയർചീഫ് മാർഷൽ ആർകെഎസ് ബദൗരിയയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ എത്രയെണ്ണം വിമാനങ്ങളാണ് ഈ ഘട്ടത്തിൽ കൊണ്ടുവന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഫ്ലാഗ് ഓഫ് സമയത്തെ ദൃശ്യങ്ങളാണ് ഇന്ത്യൻ വ്യോമസേന പുറത്തുവിട്ടത്. ഫ്രാൻസിന്റെയും യുഎഇയുടെയും എയർഫോഴ്സ് പിന്തുണയോടെ ഒറ്റയടിക്ക് 8000കിമീറ്റർ പറന്നാണ് ഈ കരുത്തർ ഇന്ത്യൻ മണ്ണ് തൊട്ടത്. കഴിഞ്ഞ വർഷം ജൂലൈ 29നായിരുന്നു ആദ്യബാച്ച് റഫേൽ ഇന്ത്യയിലെത്തിയത്. 2016ലാണ് ഫ്രാൻസുമായി 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. നിലവിൽ 14 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായുണ്ട്.

യുദ്ധത്തിൽ എന്ത് സംഭവക്കണം എന്ന് തീരുമാനിക്കാൻ ശേഷിയുള്ള ഗെയിം ചെയ്ഞ്ചറാണ് റാഫേൽ. സ്‌പെക്ട്ര എന്ന സംയോജിത പ്രതിരോധ സംവിധാനമാണ് റഫേലിനുള്ളത്. വായുവില്‍ നിന്നും ഭൂമിയില്‍ നിന്നുമുള്ള ഏതുതരം ഭീഷണികളേയും കണ്ടെത്താന്‍ ഇതിനാകും. ശത്രുക്കളുടെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിക്കാതെ തന്നെ അവരെ തുരത്താന്‍ കഴിവും റഫേലിനുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...