'അവസാനത്തെ സുപ്രഭാതമാവാം..'; മണിക്കൂറുകൾക്കകം മരണം; നൊമ്പരമായി ഡോക്ടർ

manisha-22
SHARE

കോവിഡ് ബാധിച്ച് മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ഡോക്ടറെഴുതിയ കുറിപ്പ് നൊമ്പരമാകുന്നു. മുംബൈയിലെ സെവ്​രി ആശുപത്രിയിലെ ഡോക്ടർ മനീഷയാണ് അവസാന നിമിഷം വരെ പൊരുതി കോവിഡിന് കീഴടങ്ങിയത്.

'ഒരു പക്ഷേ ഇതെന്റെ അവസാനത്തെ സുപ്രഭാതമായിരിക്കാം. ഈ സാഹചര്യത്തിൽ നിങ്ങളെ കാണാൻ സാധിക്കില്ല. എല്ലാവരും ജാഗരൂകരാകൂ. ശരീരം മരിക്കും. എന്നാൽ ആത്മാവ് മരിക്കില്ല. ആത്മാവ് അനശ്വരമാണ്' എന്നായിരുന്നു മനീഷയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ടിബി സ്പെഷ്യലിസ്റ്റായിരുന്നു 51 കാരിയായ മനീഷ.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ മനീഷ 36–ാം മണിക്കൂറിൽ മരണത്തിന് കീഴടങ്ങി. അവസാനമായി ഒരു നോക്ക് പോലും കാണാനാവാതെ പ്രിയപ്പെട്ട ഡോക്ടർക്ക് വിട നൽകേണ്ടി വരുന്നത് വേദനയാണെന്ന് സഹപ്രവർത്തകർ കുറിച്ചു. 

കോവിഡ് രണ്ടാം വ്യാപനത്തിൽ മുംബൈ ഭീകരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന ആശങ്ക ആരോഗ്യപ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞതോടെ പലയിടങ്ങളിലും രോഗികളെ മടക്കി അയയ്ക്കുകയാണ്. ഓക്സിജൻ ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...