വൈറസ് വകഭേദങ്ങൾക്കെതിരെ കോവാക്സീൻ ഫലപ്രദം; ഐസിഎംആർ

covaccine-02
SHARE

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തിനെതിരെ കോവാക്സീൻ ഫലപ്രദമെന്ന് ഐസിഎംആർ. ഇരട്ട ജനിതക വകഭേദം വന്ന വൈറസിനെയും വാക്സീൻ ചെറുക്കുമെന്നും ഐസിഎമ്മാറിന്റെ ട്വീറ്റിൽ പറയുന്നു. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ ജനിതക മാറ്റം സംഭവിച്ച വൈറസുകളെ വേർതിരിച്ചെടുത്തിരുന്നുവെന്നും ഇവയെ നിർവീര്യമാക്കാനുള്ള കഴിവ് കോവാക്സീനുണ്ടെന്നും ഐസിഎംആർ ട്വീറ്റിൽ വ്യക്തമാക്കി.

യുകെ വകഭേദം, ദക്ഷിണാഫ്രിക്കൻ വകഭേദം, ബ്രസീൽ വകഭേദം എന്നിവയെയാണ് ശാസ്ത്രജ്ഞർ നേരത്തെ വേർതിരിച്ചെടുത്തത്. ഐസിഎംആറും  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകിനൊപ്പം ചേർന്നാണ് വാക്സീൻ വികസിപ്പിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...