'ആയിരങ്ങൾ മരിക്കുന്നു; മോഷ്ടിച്ചിട്ടാണെങ്കിലും ഓക്സിജൻ എത്തിക്കൂ'; പൊട്ടിത്തെറിച്ച് കോടതി

oxygen-22
ചിത്രം കടപ്പാട്; ഗൂഗിൾ
SHARE

രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിൽ പൊട്ടിത്തെറിച്ച് ഡൽഹി ഹൈക്കോടതി. സർക്കാർ ഉത്തരവാദിത്തം മറക്കുകയാണെന്നും യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ജനങ്ങൾക്ക് ഓക്സിജൻ എത്തിക്കണമെന്നും അത് സർക്കാരിന്റെ ജോലി ആണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. 

ഓക്സിജൻ ലഭിക്കാതെ ആളുകളെ മരിക്കാൻ അനുവദിക്കുന്നത് ക്രൂരതയാണെന്നും വ്യവസായങ്ങളെ കുറിച്ചാണ് ഇപ്പോഴും സർക്കാരിന് ആശങ്കയെന്നും കോടതി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവന് വിലകൽപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആശുപത്രികളുടെ അവസ്ഥ രാജ്യമെങ്ങും ദയനീയമാണ്. രാജ്യമെങ്ങുമുള്ള ജനങ്ങളുടെ  ജീവനിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

ദേശീയ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. വ്യവസായ ശാലകളോട് ഓക്സിജൻ ഉൽപാദിപ്പിക്കാൻ ആവശ്യപ്പെടണമെന്നും കോടതി കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE
Loading...
Loading...