രാജ്യത്ത് കോവിഡ് മരണത്തില്‍ റെക്കോര്‍ഡ് വര്‍ധന

covid-testing-05
SHARE

രാജ്യത്ത് കോവിഡ് മരണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ 1761 പേര്‍ മരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 2,59,170 പേര്‍ക്കാണ് ഇന്നലെ രോഗം. പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സീന്‍ നല്‍കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി വാക്‌സീന്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ചു. യുപിയിലെ അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെല്ലാം ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ആശങ്കയേറ്റി മരണ നിരക്ക് കൂടുന്നത് തുടരുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജ്‌റാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മരണ സംഖ്യ ഇന്നലെ വിലയ തോതില്‍ കൂടി. ആകെ മരണം 1,80,530 ആയി വര്‍ധിച്ചു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 20,31,977 ആയി വര്‍ധിച്ചു. 1.54 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം മാറിയത്. 85.56ശതമാനമാണ് രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട വാങ്ങുന്ന വാക്‌സീന്‍ ഡോസുകളുടെയും പൊതു വിപണയില്‍ വില്‍ക്കുന്ന വാക്‌സീന്‍ ഡോസുകളുടെയും വില എത്രയായിരിക്കും, പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ ലഭ്യമാക്കാന്‍ എത്രമാത്രം ഉദ്പാദനം വര്‍ധിപ്പിക്കും തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിന് ശേഷം വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് ചേരുന്ന യോഗത്തില്‍ ആരോഗ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വാക്‌സീന്‍ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക തടസ്സങ്ങള്‍ പരിഹരിക്കുന്നിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ഭയോടെകിന് 1500 കോടി രൂപയും അഡ്വാന്‍സ് തുകയായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നാണ് വിവരം. കേന്ദ്രം വാങ്ങുന്ന അമ്പത് ശതമാനം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നല്കും. ബാക്കി അമ്പത് ശതമാനം ഡോസുകളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന്  നേരിട്ട് വാങ്ങാനും, നിര്‍മാതാക്കള്ക്ക് പൊതുവപണയില്‍ നേരിട്ട് വില്‍ക്കാനും അനുമതി നല്‍കുന്നതോടെ വാക്‌സീന്റെ വില വര്‍ധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. വാക്‌സീന്‍ വിലനിയന്ത്രണം നീക്കുന്നതിന്റെ ഭാഗമായാണ് പൊതുവിപണയില്‍ വാക്‌സീന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയതെന്നാണ് വിമര്‍ശനം. ഇത് മുന്നില്‍ കണ്ടാണ് വാക്‌സീന്‍ വിതരണമല്ല കേന്ദ്രസര്‍ക്കാരിന്റെ തന്ത്രം, വാക്‌സീന്‍ വിവേചനമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തന്നത്.

18-45 വയസ്സിനിടയിലുള്ളവര്‍ക്ക് വാക്‌സീന്‍ സൗജന്യമായി നല്‍കുന്നില്ല. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വാക്‌സീന്‍ ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല വിലനിയന്ത്രണം ഇല്ലാതെ ഇടനിലക്കാര്‍ക്ക് വാക്‌സീന്‍ വാങ്ങിക്കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയില്‍ ഇന്നലെ രാത്രി പത്ത് മണിക്ക് ആരംഭിച്ച ലോക്ഡൗണ്‍ ഏതാണ്ട് സമ്പൂര്‍ണമാണ്. സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളാല്‍ നിറഞ്ഞിരിക്കുകയാണ് ഡല്‍ഹിയിലെ പ്രധാന ബസ്സ്‌റ്റേഷനുകളെല്ലാം. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...