കഫീൽ ഖാനും സംഘവും സൗജന്യ സേവനവുമായി ഗ്രാമങ്ങളിലേക്ക്; മാതൃക

kafeel-khan-new-move
SHARE

നഗരത്തിലെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുമ്പോൾ സൗകര്യങ്ങൾ അധികം ഇല്ലാത്ത ഗ്രാമങ്ങളുടെ അവസ്ഥ എന്താകും. ഈ ചോദ്യത്തിന് ഉത്തരമാകാനുള്ള ശ്രമത്തിലാണ് ഡോക്ടർ കഫീൽ ഖാനും സംഘവും. ഡോക്ടർമാർ റോഡിലേക്ക് എന്ന ആശയം മുൻനിർ‌ത്തി ഉൾഗ്രാമങ്ങളിലേക്ക് എത്തുകയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം. 

ഉൾനാടുകളിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി സാധ്യമായ വൈദ്യ സഹായവും മരുന്നുകളും സൗജന്യമായി എത്തിച്ചു നൽകുകയുമാണ് ലക്ഷ്യമെന്ന്​ അദ്ദേഹം പറയുന്നു. ഈ പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്യുന്നു. വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...