കോവിഡ് വന്ന് ഭർത്താവ് മരിച്ചു; മനംനൊന്ത് ഭാര്യ തടാകത്തിൽ ചാടി മരിച്ചു; മകനും അന്ത്യം

wife-drowns
SHARE

കോവിഡ് 19 ബാധിച്ച് ഭർത്താവ് മരിച്ചു. സങ്കടം സഹിക്കാനാകാതെ തടാകത്തിൽ ചാടി ഭാര്യ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേട് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 33 വയസുള്ള യുവതിയാണ് ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

അതേസമയം, അമ്മയെ അന്വേഷിച്ച് പിന്നാലെയെത്തിയ യുവതിയുടെ മൂന്നു വയസുള്ള കുഞ്ഞ് തടാകത്തിൽ വീണ്‌ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അമ്മയെ അന്വേഷിച്ച് എത്തിയ മൂന്നു വയസുകാരൻ സുനെഗാവ് തടാകത്തിൽ വീണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

തെലങ്കാനയിൽ നിന്നുള്ള 40കാരൻ ജോലി അന്വേഷിച്ച് ലോഹയിൽ എത്തുകയായിരുന്നു. നാന്ദെദ് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ലോഹ. എന്നാൽ, ജോലി തേടി അലയുന്നതിനിടയിൽ ഇയാൾ കോവിഡ് രോഗ ബാധിതൻ ആകുകയും മരിക്കുകയുമായിരുന്നു. ഏപ്രിൽ 13ന് സർക്കാർ ആശുപത്രിയിൽ വച്ചാണ് ഇയാൾ മരിച്ചത്.ഇവർക്ക് മൂന്ന് മക്കളാണുള്ളത്. ഇതിൽ മൂന്നു വയസുള്ള കുഞ്ഞാണ് തടാകത്തിൽ വീണ് മരിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...