കുംഭമേളയില്‍ പങ്കെടുത്ത സന്യാസി കോവിഡ് ബാധിച്ച് മരിച്ചു; 80 സന്യാസിമാർക്ക് രോഗം

kumbamela
SHARE

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ വീണ്ടും രണ്ട് ലക്ഷത്തിന് മുകളില്‍. ഇന്നലെ 2,17,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  24 മണിക്കൂറിനിടെ 1185 പേര്‍ രോഗം ബാധിച്ച് മരിച്ചു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 15,69,743 ആയി വര്‍ധിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയണ്. കുംഭമേളയില്‍ പങ്കെടുത്ത ഒരു സന്യാസി ഹരിദ്വാറില്‍ കോവിഡ് ബാധിച്ച് മരിച്ചു. 80 സന്യാസിമാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി.

രണ്ടാം തരാംഗത്തില്‍ കൂടുതല്‍ നാശം വിതച്ച് അതിവേഗം പടരുകയാണ് കോവിഡ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. 14.75 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രമായി 1.30 ലക്ഷം പേര്‍ക്ക് രോഗം കണ്ടെത്തി. 766 പേര്‍ മരിച്ചു. മുംബൈയെ പിന്തള്ളി രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള നഗരമായി ഡല്‍ഹി മാറി. ഒരു സന്യാസി തലവന്‍ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്ന് പിന്മാറുന്നതായി രണ്ട് അഖാഡകള്‍ പ്രഖ്യാപിച്ചു. രോഗവ്യാനം രൂക്ഷമായ സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്സിജന്‍ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി. വിദേശത്ത് നിന്നുള്ള ഇറക്കുമതിക്ക് പുറമെ രാജ്യത്ത് നിലവിലുള്ള പ്ലാന്‍റുകളില്‍ നിര്‍മാണം പരമാവധിയാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഡല്‍ഹിക്ക് പുറമെ രാജസ്ഥാനിലും ഇന്ന് രാത്രിമുതല്‍ വാരാന്ത്യ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. ഞായറാഴ്ച ഉത്തര്‍പ്രദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അണ്ടര്‍ സെക്രട്ടറി തലം മുതല്‍ താഴോട്ടുള്ള 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്കറ്റ് ഹോം സൗകര്യം ഏര്‍പ്പെടുത്തി മന്ത്രാലയങ്ങള്‍ സര്‍ക്കുലര്‍ ഇറക്കി. താജ്മഹല്‍, അകബര്‍ ഫോര്‍ട്ട്, ഫത്തേഹ്പൂര്‍ സിക്രി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടുത്ത മാസം പതിനഞ്ച് വരെ അടച്ചിട്ടു. സ്പുട്നിക് വാക്സീന്‍ ഈ മാസം തന്നെ ഇന്ത്യിയലെത്തുമെന്ന് റഷ്യയിലെ ഇന്ത്യ അംബാസിഡര്‍ ബാല വെങ്കിടേഷ് വര്‍മ അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...